ചെങ്ങന്നൂർ: തനിച്ച് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറിയനാട് അരിയുണ്ണിശേരി മണ്ണിലേത്ത് രാജു (54) ആണ് മരിച്ചത്. മൂന്ന് ദിവസമായി രാജനെ പുറത്ത് കണ്ടിരുന്നില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് മ്യതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.