കോന്നി : കോന്നിയിൽ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടിടങ്ങളിലാണ് മോഷണം നടന്നത്. വട്ടക്കാവ് തെങ്ങുംമുറിയിൽ ജോസിന്റെ വീട്ടിൽ നിന്ന് പതിനായിരം രൂപയും രണ്ട് സ്വർണ നാണയവും ജോസിന്റെ ഭാര്യയുടെ കഴുത്തിൽ കിടന്ന മാലയും അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ വകയാർ പുത്തൻപുരക്കൽ പി.എം മാത്യുവിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മകളുടെ കഴുത്തിൽക്കിടന്ന ഒന്നരപ്പപവന്റെ മാല അപഹരിച്ചു. ഇതിന് ശേഷം തൊട്ടടുത്ത വീട്ടിലെ മേലേതിൽ പ്രസാദിന്റെ വീട്ടിൽ കള്ളൻ എത്തിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ രക്ഷപ്പെട്ടു.പിന്നീട് അരുവാപ്പുലം അണപ്പടി പത്മഭവനിൽ പത്മിനിയമ്മയുടെ വീടിന്റെ അടുക്കളയുടെ കതക് ഇളക്കി അകത്ത് കടന്നെങ്കിലും ഒന്നും മോഷ്ടിച്ചില്ല.