കുന്നത്തൂർ : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തുക കണ്ടെത്താനുള്ള തീവശ്രമത്തിലാണ് ശൂരനാട് തെക്ക് സ്വദേശിയായ വിപിൻ വേണു(35). ഏഴ് വർഷമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വരുന്ന വിപിന്റെ ഇരുവൃക്കകളും തകരാറിലായതോടെ അടിയന്തര സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വിപിന് വൃക്ക നൽകാൻ ആളുണ്ടെങ്കിലും ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ കഴിയാതെ നെട്ടോട്ടത്തിലാണ് വീട്ടുകാർ. വിപിന് ജോലിക്കൊന്നും പോകാൻ കഴിയുന്നില്ല. ആഴ്ചയിൽ 3 ഡയാലിസിസ് ഉണ്ട്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി 25 ലക്ഷത്തിൽപ്പരം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിപിന്റെ അമ്മ വൃക്കരോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടു. ഭാര്യയും പിതാവും സുഹൃത്തുക്കളും വിപിന് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ്. സുമനസുകൾക്ക് വിപിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സഹായം അയച്ചു നൽകാം. ഫോൺ നമ്പർ: 9539060675,9447592721.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭരണിക്കാവ് ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 67372073863 IFSC Code: SBIN0011924.ഗൂഗിൾ പേ നമ്പർ:9539060675.