kadaykkal
മൂന്നുകല്ല്, പാറമുകൾ ജംഗ്ഷനുകളിൽ മുക്കുന്നം കൂട്ടായ്മയുടെ നേതൃത്വത്തിൽസേഫ്ടി മിററുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു നിർവഹിക്കുന്നു

കടയ്ക്കൽ : മുക്കുന്നം - തൊളിക്കുഴി റോഡിൽ അപകടങ്ങൾ പതിവായതൊടെ മൂന്നുകല്ല്, പാറമുകൾ ജംഗ്ഷനുകളിൽ മുക്കുന്നം കൂട്ടായ്മയുടെ നേതൃത്വത്തിൽ സേഫ്ടി മിററുകൾ സ്ഥാപിച്ചു. കൂട്ടായ്മ പ്രസിഡന്റ് കടയ്ക്കൽ ജുനൈദിന്റെ അദ്ധ്യക്ഷതയിൽ കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മധു ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.എം. ഇർഷാദ്, വാർഡ് മെമ്പർ ശാലിനി, കവി ദീപക്ചന്ദ്രൻ, കൂട്ടായ്മ ഭാരവാഹികളായ എം. തമിമുദ്ദീൻ, സലിം തേരിയിൽ, മുക്കുന്നം നജീം, അൻസാരി മുക്കുന്നം, നിസാംതുണ്ട് വിള, നൗഷാദ് മങ്കാട്, സാബു മങ്കാട് എന്നിവർ സംസാരിച്ചു.