ഓച്ചിറ: ചങ്ങൻകുളങ്ങര ഇരുപ്പക്കൽ ജനാർദ്ദനൻ പിള്ള സ്മാരക ഐക്യ കേരള ഗ്രന്ഥശാലയിൽ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ നിർവഹിച്ചു. പൊതുസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.രാമചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ മത്സര വിജയികളെ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി മെമെന്റോ നൽകി അനുമോദിച്ചു. ജനപ്രതിനിധികളായ എസ്. ഗീതാ കുമാരി, ശ്രീലത പ്രകാശ്, ഇ.എം.അഭിലാഷ് കുമാർ, ദിലീപ് ശങ്കർ, സന്തോഷ് ആനേത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.ഗോപാലകൃഷ്ണപിള്ള എന്നിവർ ആശംസകൾ നേർന്നു. പ്രദേശത്തെ സാമൂഹിക സേവന മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളായ ഡോ. ബി.സുരഞ്ജയൻ, കവയിത്രി ഡോ.എസ്. രമ, പ്രവാസി മലയാളി സജീവ്, കവി പ്രസന്നൻ വേളൂർ, കവിയും ചിത്രകാരനുമായ ലക്ഷ്മൺ മാധവ്, ബിൽഡിംഗ് കോൺട്രാക്ടർ അനികുട്ടൻ എന്നിവരെ ആദരിച്ചു. സ്വയംതൊഴിൽ സംരംഭങ്ങളിൽ മികച്ച മാതൃക പുലർത്തിയവർക്കുള്ള കാഷ് അവാർഡ് എക്സിക്യുട്ടീവ് അംഗം മഹേശ്വരി അമ്മ വിതരണം ചെയ്തു. സമ്മേളനം ഡോ.എസ്. രമ, പ്രസന്നൻ വേളൂർ എന്നിവരുടെ തീർത്ത കാവ്യ സായാഹ്നത്തോടെ അവസാനിച്ചു.