ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ, ശ്രായിക്കാട്, ചെറിയഴീക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുഴൽക്കിണറിന്റെ ഉദ്ഘാടനം പ്രസിഡന്റ് യു.ഉല്ലാസ് നിർവഹിച്ചു. ഇതോടെ 4,5,6 വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈമ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹജിത, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ബേബി, ഉദയകുമാരി, പ്രസീതകുമാരി, സരിത, ശ്യാംകുമാർ, പ്രജിത്ത്, ശ്രായിക്കാട് കരയോഗം സെക്രട്ടറി ബിജു തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രേഖ നന്ദിയും പറഞ്ഞു.