thodiyoor-indiragandhi
ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വത്തോടനുബന്ധിച്ച് തൊടിയൂർ അരമത്ത്മഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചന

തൊടിയൂർ: അരമത്ത്മഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണം നടന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ദിര ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബി.മോഹനൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, കെ.ധർമ്മദാസ്, സഹ.ബാങ്ക് ഭരണസമിതി അംഗം അഡ്വ. ജി.വിജയനുണ്ണിത്താൻ, ഷെമീർ മേനാത്ത് എന്നിവർ സംസാരിച്ചു.