 
ഓച്ചിറ: ഇന്ദിരാഗാന്ധിയുടെ 38ാമത് രക്തസാക്ഷിത്വ ദിനത്തിൽ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജ്യോതിപ്രയാണം നടന്നു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, ബി.സെവന്തി കുമാരി, അൻസാർ എ. മലബാർ, കെ.ശോഭകുമാർ, സിദ്ധിഖ്, ബേബി വേണുഗോപാൽ, എൻ.വേലായുധൻ, എസ്.ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.