te3qw5

പരവൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പർ അഡ്വ.ബി. സുരേഷ്, വി.പ്രകാശ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ ആർ.ഷാജി, സുരേഷ് കുമാർ, മേടയിൽ സജീവ്, പടിപ്പുര വിജയൻ പിള്ള, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, ഹക്കീം, തെക്കുംഭാഗം ഷാജി, കൗൺസിലർ വിമലാംബിക, ഒല്ലാൽ സുനി, മനോജ് എന്നിവർ പങ്കെടുത്തു.