കൊല്ലം: ലഹരി ഉപയോഗം തടയുക, കാമ്പസുകളെ ലഹരി വിമുക്തമാക്കുക, ലഹരി വിരുദ്ധ കാമ്പയിനിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ ടി.കെ.എം സെന്റർ ഫോർ ഹയർ ലേണിംഗും എക്സൈസും സംയുക്തമായി നാളെ രാവിലെ 10.30ന് രണ്ടാംകുറ്റി ടി.കെ.എം സെന്റർ സെമിനാർ ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തും. കൊല്ലം എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.ഷറഫുദ്ദീൻ ഉദ്‌ഘാടനം ചെയ്യും.