photo

പുനലൂർ: കേരളത്തിലെ 200 വില്ലേജുകളിലെയും ഡിജിറ്റൽ റീ സർവേ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാല് വർഷത്തികം പൂർത്തിയാക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എ.

ഡിജിറ്റൽ റീ സർവേയുടെ ജില്ലാ തല ഉദ്ഘാടനം പുനലൂരിലെ ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 12 വില്ലേജുകളിലെ ഭൂമിയാണ് ജനകീയ പങ്കാളിത്തത്തോടെ ഡിജിറ്റൽ റീ സർവേ നടത്തുന്നത്.

ഇതിനായി 4700 കരാർ ജീവനക്കാരെ നിയമിക്കാൻ റവന്യൂ, സർവേ വകുപ്പുകൾ തീരുമാനിച്ചു. അഭിമുഖം ഈ ആഴ്ച നടക്കും. പിന്നീട് ഇവർക്ക് പരിശീലനം നൽകും. സർവേ പൂർത്തിയാക്കി ഭൂമിയുടെ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിനൊപ്പം ഉടമയ്ക്കും നൽകും. 858 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.

ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണിക്കൃഷ്ണൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, സി.കെ.ഗോപി, ചന്ദനത്തോപ്പ് അജയകുമാർ,എബ്രഹാം മാത്യു, പുനലൂർ ആർ.ഡി.ഒ. ബി.ശശികുമാർ,ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) ബി.ജയശ്രീ, പുനലൂർ തസഹീൽദാർ കെ.എസ്.നസിയ, തഹസീൽദാർ (എൽ.ആർ) ഡി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.