ezhukon-
കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി പരുത്തുംപാറയിൽ സംഘടിപ്പിച്ച ഇന്ദിരാജ്യോതി പ്രയാണവും അനുസ്‌മരണവും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ലോകത്തിലെ വൻശക്തികൾ പരസ്പരം പോർവിളിച്ചു നിൽക്കുമ്പോൾ ലോകമെങ്ങും സമാധാനത്തിന്റെ മാലാഖയായി നിലകൊള്ളാനും രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസുയർത്താനും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞുവെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു.ഡബ്ല്യു.ഇ.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ.സവിൻ സത്യൻ പറഞ്ഞു. കോൺഗ്രസ് ഏഴുകോൺ മണ്ഡലം കമ്മിറ്റി പരുത്തും പാറയിൽ സംഘടിപ്പിച്ച ഇന്ദിരാജ്യോതി പ്രയാണവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ, അഡ്വ.സജി ബാബു, ടി.ആർ.ബിജു, അഡ്വ.എം.രവീന്ദ്രൻ, അഡ്വ.ബിജു ഏബ്രഹാം, ഗ്രാമപഞ്ചായ വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, പി.എസ്.അദ്വാനി, എസ്.സുനിൽ കുമാർ, മാറനാട് ബോസ്, ബീനാമാമച്ചൻ, മഞ്ചുരാജ്, സുഹൃർബാൻ, ബി.സിബി, അഖിൽ, അരുൺ ടി.ധർ എന്നിവർ സംസാരിച്ചു.