roler-

കൊല്ലം: യുവ തലമുറയെ തകർക്കുന്ന വിനാശകരമായ ലഹരി ഉപയോഗത്തെ ചെറുത്തു തോൽപ്പിച്ച് യുവാക്കളെ നല്ല പൗരന്മാരായി മാറ്റാൻ ശ്രമിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം തെറ്റായ മേഖലയിലേക്ക് തിരിയാൻ താത്പര്യമുണ്ടാകില്ലെന്നും റോളർ സ്‌കേറ്റിംഗ് പ്രോത്സാഹിപ്പിക്കാൻ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും എം.പി കൂട്ടിച്ചേർത്തു.

മൂന്ന് ദിവസമായി കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നടന്ന ജില്ലാ കേഡറ്റ്‌ സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിന്റെ സമാപന ചടങ്ങ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രാമം ഹോക്കി സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. സീനിയർ വൈസ് പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജോയിന്റ് സെക്രട്ടറി പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള മെഡഷൽ എം.പി വിതരണം ചെയ്തു. ജില്ലാ ചാമ്പ്യൻ ഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയവർ മൂന്ന് മുതൽ 14 വരെ വടകര, കോഴിക്കോട്, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു.