karuvelil-

കൊല്ലം : സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തി കാരുവേലിൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷര ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡന്റ്‌ പി.ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ശശിധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോജി ഐ. പണിക്കർ, സജി ഐ. പണിക്കർ, സുജിത് അഖിൽ രാജ്, സോണി തുടങ്ങിയവർ പങ്കെടുത്തു.