
കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ഒപ്പ് ശേഖരണം കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് സ്നേഹലത എം.ബി. ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ക്ലാസ് അഡീഷണൽ ജില്ലാ ജഡ്ജി പി.മായാദേവി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജഡ്ജിമാർ, ശ്രീനാരായണ വനിതാ കോളേജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡി.ദേവിപ്രിയ, വോളന്റിയേഴ്സായ ഗെയ്റ്റി, അനഘ അനിൽ, ദേവു, ദിവ്യ, വിഷ്ണുപ്രിയ എന്നിവർ നേതൃത്വം നൽകി.ശ്രീനാരായണ വനിതാ കോളേജ് പ്രിൻസപ്പൽ ഡോ.ആർ.സുനിൽ കുമാർ സ്വാഗതവും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി എസ്.ദയ നന്ദിയും പറഞ്ഞു.