തൊടിയൂർ: കുട്ടികളിൽ കാർഷിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇടക്കുളങ്ങര ചാച്ചാജി പബ്ളിക് സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു. തൊടിയൂർ കൃഷി ഓഫീസർ കാർത്തിക ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പ്രത്യേക കൃഷി സ്ഥലം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. മെരിറ്റിൽ എം.ബി.ബി.എസ് അഡ്മിഷൻ കരസ്ഥമാക്കിയ കെ.എസ്.ഐഷയ്ക്ക് ചാച്ചാജി ഫൗണ്ടേഷൻ ഉപദേശക സമിതി അംഗം നജീബ് മണ്ണേൽ ഉപഹാരം നൽകി അനുമോദിച്ചു. സ്റ്റാഫ് കോ-ഓർഡിനേറ്റർ ഷംന നന്ദി പറഞ്ഞു.