 
തഴവ: തഴവ കുതിരപ്പന്തി പരിഷ്ക്കാര ഗ്രന്ഥശാലയുടെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ, പ്രതിജ്ഞ, ദീപപ്രകാശനം എന്നിവ നടന്നു. എഴുത്തുകാരൻ എ.എം.മുഹമ്മദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം ആർ. സുജ, ഗ്രന്ഥശാല രക്ഷാധികാരി സലിം അമ്പീത്തറ, പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കൂടത്തറ ശ്രീകുമാർ എന്നിവർ സംസാരിച്ചു