a

ഈസ്റ്റ് കല്ലട: ബംഗളൂരുവിൽ നിന്ന് വില്പനയ്ക്കായെത്തിച്ച 46 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കൊല്ലം റൂറൽ ഡാൻസഫ് ടീം, ഈസ്റ്റ് കല്ലട പൊലീസ് എന്നിവർ ചേർന്ന് പിടികൂടി. മൺറോത്തുരുത്ത് നെന്മേനി കിഴക്ക് അഞ്ജലിയിൽ അർജുൻ രാജാണ് (21) പിടിയിലായത്. പൊലീസിന്റെ 'യോദ്ധാവ് ' ആപ്പിലൂടെ റൂറൽ എസ്.പി കെ.ബി.രവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം.ജോസ് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ഈസ്റ്റ് കല്ലട എസ്.എച്ച്.ഒ സുധീഷ് കുമാർ, എസ്.ഐ അനീഷ്, കൊല്ലം റൂറൽ ഡാൻസഫ് ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ ടി. സജുമോൻ, പി.എസ്.അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ളീറ്റസ്, ഈസ്റ്റ് കല്ലട എസ്.ഐ ജോൺസൺ, എ.എസ്.ഐമാരായ ബിന്ദുലാൽ, ഗിരീഷ്, മധുക്കുട്ടൻ സി.പി.ഒമാരായ മനു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.