sadass

കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസലിന്റെ ചരിത്രോത്സവം എന്ന പരിപാടിയുടെ ഭാഗമായി പെരിനാട് കലാവേദി ഗ്രന്ഥശാല സംഘടിപ്പിച്ച ചരിത്ര സദസ് കോയിവിള രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ആർ.സജീവ് കുമാർ അദ്ധ്യക്ഷനായി. കെ.ബി.ജോയ്, ആർ.സുദർശനൻ, കെ.അനിൽ,

ആർ.രാജശേഖരൻ, ആനന്ദവല്ലിയമ്മ എന്നിവർ സംസാരിച്ചു. ബിജു സ്വാഗതവും ആർ.ബാലമുരളി നന്ദിയും പറഞ്ഞു.