 
കുന്നത്തൂർ: അഖിലേന്ത്യ കിസാൻ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദ്റോഹ നയങ്ങൾക്കെതിരെ ഭരണിക്കാവ് ജംഗ്ഷനിൽ നടത്തിയ കർഷക പ്രതിഷേധ ധർണ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ബി.ഹരികുമാർ അദ്ധ്യക്ഷനായി. സി.പി.ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറി സി.ജി. ഗോപുകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം ബി. വിജയമ്മ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി. പ്രദീപ് എന്നിവർ സംസാരിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എസ്. ഗോപാലകൃഷ്ണപിള്ള സ്വാഗതവും ജോ. സെക്രട്ടറി ഷിബു പി.മാത്യു നന്ദിയും പറഞ്ഞു.