ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പുസ്തക വിതരണം നടന്നു. വിജയികൾക്ക് പുരസ്ക്കാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനചങ്ങാത്തത്തിന്റെ ഭാഗമായി ക്വിസ് മത്സരത്തിൽ പങ്കെടുത്ത സ്കൂളുകൾക്ക് അധികവായനക്ക് നല്കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, മെമ്പർമാരായ മെഹറുനിസ,
ടി. രമേശ്,ജസീന ജമീൽ, ജോളി ജെയിംസ്, ജുബൈര, വെളിയം ബി. ആർ. സി കോ- ഓർഡിനേറ്റർമാരായ എം. എസ്. അനൂപ്, ശ്രീജ, രശ്മി,ബിൻസി, അജിത, സ്കൂൾ എച്ച്. എം അമ്പിളി എന്നിവർ പങ്കെടുത്തു.