ഓച്ചിറ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ജെ.ആർ.സി, സ്കൗട്ട് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയും സ്കൂൾ മലയാളം ക്ളബിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷവും നടന്നു. സൈക്കിൾ റാലി ഓച്ചിറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഫ്ളാഗ് ഒഫ് ചെയ്തു. മൺചിരാതുകൾ തെളിച്ചുകൊണ്ടാണ് കേരള പിറവി ദിനാഘോഷം ആരംഭിച്ചത്. പി.ടി.എ പ്രസിഡന്റ് എ.കബീർ, വൈസ് പ്രസിഡന്റ് എം.ആരിഫ്, പ്രിൻസിപ്പൽ എസ്.സജി, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി, സ്കൗട്ട് യൂണിറ്റ് കോ- ഓർഡിനേറ്റർ സ്മിതാ സോമൻ, ജെ.ആർ.സി കോ- ഓർഡിനേറ്റർ എ. അഭിനന്ദ്, എസ്.അനിൽ കുമാർ,
വി.ആർ.ജയകുമാർ, പി. മണികണ്ഠൻ, ജയകുമാർ പുണർതം, ബൈജു ഭീമൻതറ, മുംതാസ്, ഷാഹിന, വിധു, റെജി മോൾ, ഷിനി നുജൂം, രതി കെ. ദാസ്, നിസ, സജിത, രഞ്ജിനി, ഷീബ, രഹന തുടങ്ങിയവർ പങ്കെടുത്തു.