പുനലൂർ: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പുനലൂർ ശബരിഗിരി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പുനലൂർ-അഞ്ചൽ മലയോര ഹൈവേക്ക് സമീപം മനുഷ്യചങ്ങല തീർത്തു.
പ്ളക്കാർഡുകളുമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യവും വിളിച്ചായിരുന്നു മനുഷ്യചങ്ങല തീർത്തത്. നഴ്സറി കുട്ടികൾ സംഘടിപ്പിച്ച മനുഷ്യചങ്ങല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ മുന്നോടിയായി അസംബ്ലിയിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും
ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എം.ആർ.രശ്മിയടക്കമുളള അദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇടമൺ ഗവ.എൽ.പിസ്കൂളിലെ പരിപാടികൾ വാർഡ് അംഗം സോജസനലും വെളളിമല ഗവ.ന്യൂ എൽ.പി.സ്കൂളിൽ വാർഡ് അംഗം സുജാതയും ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തെന്മല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബയും ഉദ്ഘാടനം ചെയ്തു.