
കൊട്ടാരക്കര: കാർഷിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ദേശീയ അവാർഡ് പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് സമ്മാനിച്ചു. പൂനെയിൽ നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്ന് കമ്പനി ചെയർമാൻ അഡ്വ. ബിജു.കെ.മാത്യു അവാർഡ് ഏറ്റുവാങ്ങി. മഹാരാഷ്ട്ര കൃഷി മന്ത്രി അബ്ദുൾ സാറ്റർ അബ്ദുൾ നബി അദ്ധ്യക്ഷനായി.