കൊല്ലം: കുണ്ടറയിലെ ദി കേരള സിറാമിക്സ് ലിമിറ്റഡ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽ കൈമാറ്റം 8ന് മന്ത്രി പി.രാജീവ് നിർവഹിക്കും. കമ്പനിയുടെ ഖനനത്തിനായുള്ള ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായിട്ടാണ് പുനരധിവാസ പദ്ധതിവഴി 3.5 കോടി രൂപ മുടക്കി 15 വീടുകൾ നിർമ്മിച്ചത്. ഉച്ചക്ക് 1.30ന് സിറാമിക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിഭകളെ ആദരിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ, സിറാമിക്സ് ചെയർമാൻ കെ.ജെ.ദേവസ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സിറാമിക്സ് മാനേജിംഗ് ഡയറക്ടർ പി.സതീഷ് കുമാർ, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, ജില്ലാ പഞ്ചായത്തംഗം സി.ബാൾഡുവിൻ, ശ്യാം, സിൽവി സെബാസ്റ്റ്യൻ, സുധാദേവി, ഡോ.ആർ.അശോക്, മാധവൻ മാസ്റ്റർ, ഡോ.കെ.പി.ജോർജ്ജ് മുണ്ടക്കൽ, കെ.മോഹൻദാസ്, എസ്.എൽ.സജികുമാർ, ജെ.ഉദയഭാനു, എ.ഷാനവാസ് ഖാൻ എന്നിവർ സംസാരിക്കും.