കൊല്ലം: പിക്ക്അപ്പ് വാനിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു. കുണ്ടറ കാക്കോലിൽ ശ്രീമന്ദിരത്തിൽ അജയബാബുവാണ് (26) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9ന് മതിലിൽ ഭാഗത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രാഹുൽ, അലക്‌സ് എന്നിവരെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. പിതാവ്: പരേതനായ ബാബു. മാതാവ്: മിനി. സഹോദരി സുകന്യ.