 
ശാസ്താംകോട്ട : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ കുന്നത്തൂർ കോൺഗ്രസ് ഭവന് സമീപം സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു.നിയോജക മണ്ഡലം ചെയർമാൻ ഷാഫി ചെമ്മാത്ത് അദ്ധ്യക്ഷനായി.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആദരിച്ചു. സൈറസ് പോൾ, ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ,എം.എസ് ഇക്ബാൽ,തുണ്ടിൽ നൗഷാദ്, കെ.സുകുമാരൻ നായർ,എം.വി.ശശികുമാരൻ നായർ, പി.നുറുദ്ദീൻ കുട്ടി, വൈഷാജഹാൻ, സി.സരസ്വതി അമ്മ, കല്ലട ഗിരീഷ്,പി.കെ രവി,സുധീർ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു.