
കൊല്ലം: കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ വിമൺസെല്ലിന്റെയും കേരള വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ, വിമൺസെൽ കോഓർഡിനേറ്റർ ഡോ.ശിൽപ ശശാങ്കൻ, അസി.പ്രൊഫസർമാരായ ഡോ.എസ്.സ്മിത, ഡോ.പി.പി.രേഷ്മ എന്നിവർ നേതൃത്വം നൽകി.സർക്കാരിന്റെ ഒരു മാസം നീണ്ടുനിന്ന തീവ്ര ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. കൊല്ലം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചിന്നക്കട മെയിൻ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങൾ ഫ്ലാഷ് മോബിന് വേദിയായി.