പുനലൂർ: ഇടമൺ ഹോളിമാസ് സെട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ ലഹരിക്കെതിരെ പടയൊരുക്ക ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ അടക്കമുളളവർ പങ്കെടുത്തു. അദ്ധ്യാപിക സുജ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജരും സീനിയർ പ്രിൻസിപ്പലുമായ എസ്.മോഹൻ, അദ്ധ്യാപകരായ പ്രശാന്ത്, സീജ സൂസൺജോൺ, സുമിത്ത തങ്കച്ചൻ, സ്റ്റാഫ് സെക്രട്ടറി രാജലക്ഷ്മി
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.