jayan
എലിക്കാട്ടൂർ ഗവ.എൽ.പി എസിലെ വിളവെടുപ്പ് ഉത്സവം പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : കേരളപ്പിറവിയോടനുബന്ധിച്ച് എലിക്കാട്ടൂർ ഗവ.എൽ.പി എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് അംഗം ഷേർലി ഗോപിനാഥിന്റെ അധ്യക്ഷതയിൽ പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ആർ.ജയൻ പരിപാടികളുടെ ഉദ്ഘാടനവും വിളവെടുപ്പ് ഉത്സവവും നടത്തി. പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, കെ.സുരേഷ് കുമാർ എന്നിവർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഫിലിപ്പ് കുട്ടി (ബി.ആർ.സി, പുനലൂർ) പാഠ്യ പദ്ധതി പരിഷ്കരണം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. യോഗത്തിൽ പത്തനാപുരം ബ്ലോക്ക് പഞ്ചാത്ത് അംഗം കാര്യറ നിസാർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, മഞ്ജു ഡി. നായർ, ഷീല പ്രകാശ്, സ്കൂൾ എച്ച്.എം ബി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.