photo
തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച പരുമല പദയാത്ര

കരുനാഗപ്പള്ളി : പരുമല തിരുമേനിയുടെ പരിപാവനമായ കബറിങ്കലിലേയ്ക്കുള്ള പദയാത്ര തിരുമേനിയുടെ തിരുശേഷിപ്പിടമായ തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്ന് ആരംഭിച്ചു. ഇടവക വികാരി ഫാ. സി.പി.ബിജോയി, ട്രസ്റ്റി അനിൽ മത്തായി, സെക്രട്ടറി ജോബിൻ ബാബു, പദയാത്ര കൺവീനർമാരായ ബെന്നി ലൂക്കോസ്, ബിജു തങ്കച്ചൻ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകയിലെ ആത്മീയ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.