കരുനാഗപ്പള്ളി: കേരളപ്പിറവി ദിനത്തിൽ നാഷണൽ പാലിയേറ്റീവ് കെയർ സെന്റർ മാരാരിത്തോട്ടത്തിന്റെ ആഭിമുഖ്യത്തിൽ മുത്തശ്ശിയും കുഞ്ഞു മക്കളും, നമ്മളും അയൽ എന്ന പദ്ധതിക്ക് തുടക്കമായി. അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതിയാണിത്. പാലിയേറ്റീവ് കെയർ സെന്റർ ഒരു വർഷക്കാലം തൊടിയൂർ ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിലെ കുട്ടികൾക്ക് പോഷകാഹാരം നൽകും. അങ്കണവാടികളിലെ കുഞ്ഞുങ്ങളുടെ മുത്തശ്ശിമാർ മുഖേനയാണ് പോഷകാഹാരം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡോ. ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ പ്രസിഡന്റ് ബോബൻ ജി.നാഥും നാഷണൽ ഹ്യൂമൺ റൈറ്റസ് ആൻഡ് ആന്റി കറപ്ഷൻ ഫോയ്‌സ് കോ- ഓർഡിനേറ്റർ സി.ആർ.അനിൽകുമാറും ചേർന്ന് നിർവഹിച്ചു. എൻ.പി.സി.സി പ്രസിഡന്റ് അനിയൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു വി.നായർ, ഷാജി കൃഷ്ണൻ, ഉത്രാടം സുരേഷ്, രതീദേവി, സുനിൽ, റെജീന റിയാസ്, സുഭാഷ് ബോസ്, കാഞ്ചന, ദേവി, സംഗീത, മായ ജയചന്ദ്രൻ, ജീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുഞ്ഞുങ്ങൾക്ക് പഠനോപകരണവും മധുരവും പഞ്ചായത്ത് മെമ്പർ അൻസിയ, എം.എം.സലീം എന്നിവർ ചേർന്ന് വിതരണം ചെയ്തു.