
അഞ്ചൽ: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവത്തിന് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ വർണാഭമായ തുടക്കം. പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ. എബ്രഹാം തലോത്തിൽ അദ്ധ്യക്ഷനായി. ചലച്ചിത്ര നടൻ ടിനി ടോം മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, സഹോദയ ഭാരവാഹികളായ ജയശ്രീമോഹൻ, ഫാ.സണ്ണി തോമസ്, ഡോ.എബ്രഹാം കരിക്കം, കെ.എം.മാത്യു, ജനറൽ കൺവീനർ സൂസൻ കോശി, കൺവീനർ മേരി പോത്തൻ, ഫാ.ബോവസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.