vivekananda
ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നടത്തിയ ലഹരി വിരുദ്ധ ശൃംഖല

ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ
മയക്കുമരുന്നിനെതിരായുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ ശൃംഖല ഒരുക്കി. എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വാളണ്ടിയേഴ്സ് ലഹരി വിരുദ്ധ സന്ദേശം ഉയർത്തി സംഘനൃത്തം, ഫ്ലാഷ് മോബ്, നാടകം തുടങ്ങിയവ അവതരിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ശൃംഖലയിൽ അണിചേർന്ന് പ്രതിജ്ഞ ചൊല്ലി. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ചുകൊണ്ടാണ് ഒരാഴ്ച നീണ്ടു നിന്ന ഒന്നാം ഘട്ട ലഹരി പ്രതിരോധ ബോധവത്ക്കരണ പരിപാടികൾക്ക് സമാപനമായത്. പി.ടി.എ അംഗം ഡോ. ശ്രീജിത്ത് സുരൻ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ജാഗ്രതാസമിതി ചെയർമാൻ രാജശേഖരൻപിള്ള, പ്രിൻസിപ്പൽ ഗീതാകരുണാകരൻ,

പി.ടി.എ പ്രസിഡന്റ് കെ.എം.അബ്ദുൽ ഖാദർ, സക്കീർ, വിമൽ, അജി, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.