photo
ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവ്വഹിക്കുന്നു. ബി. മുരളി, ഡോ. കെ. ഷാജി തുടങ്ങിയവർ സമീപം

അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.മുരളി അദ്ധ്യക്ഷത വഹിച്ചു. ടി.എം. ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാസുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി, പ്രോജക്ട് കോ​- ഓർഡിനേറ്റർ നമിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കീർത്തി പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.എം.റാഫി, വിളയിൽ കുഞ്ഞുമോൻ, എച്ച്.എം വി.ദീപ,
ജി.അനേഴ്സ്, നമിതാ ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയച്ചവരെയും ആദരിച്ചു. പ്രിൻസിപ്പൽ ജി.അമ്പിളി സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.