gandhibhavan

പാരിപ്പള്ളി: കൊല്ലം ഗവ.മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ യൂണിയനായ വിഹാൻ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കേരള പിറവിയും ശ്രേഷ്ഠ ഭാഷ മലയാളദിനവും ആഘോഷിച്ചു.കോളജ് യൂണിയൻ ജനറൽ സെക്രട്ടറി റോസന്ന ഉദ്ഘാടനം ചെയ്തു. വിഹാൻ ചെയർമാൻ ഗോകുൽ കൃഷ്ണ മാതൃഭാഷാ ദിന സന്ദേശം നൽകി. കോളജ് യൂണിയൻ ഹെൽത്ത് ക്ലബ് കൺവീനർമാരായ ലോഹിത്, തൻസീല എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജിലെ മ്യൂസിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ കാവ്യാർച്ചന നടത്തി. കേരള പിറവിയാഘോഷത്തിന്റെ ഭാഗമായി പിറന്നാൾ കേക്ക് മുറിച്ച് സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കൾക്ക് നൽകി.സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ ഓരോരുത്തരായി കുട്ടികൾ പരിചയപ്പെട്ടു.അവരുടെ ജീവിതാനുഭവങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പുത്തൻ അറിവായി.മാതാപിതാക്കളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ച്, എല്ലാ മാസവും വരാമെന്ന ഉറപ്പും നൽകിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്.സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ ,സെക്രട്ടറി പി.എം.രാധാകൃഷ്ണൻ ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, ഗാന്ധി ദർശൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹനൻ, ബി.സുനിൽകുമാർ, കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻ പിള്ള, എസ്.അനിൽകുമാർ, മാനേജർ സുകേഷ് എന്നിവർ നേതൃത്വം നൽകി.