 
ചവറ : തെക്കൻ ഗുരുവായൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ലഹരി വിരുദ്ധ
കുട്ടിച്ചങ്ങല തീർത്തു. തേവലക്കര ചേനങ്കര ജംഗ്ഷൻ മുതൽ സ്കൂൾ വരെയായിരുന്നു കുട്ടിച്ചങ്ങല. ഇതിന് മുന്നോടിയായി ലഹരി വിമുക്ത കേരളം വിളംബര ജാഥയും വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമും ഫ്ലാഷ് മോബും നടന്നു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.