
കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിൽ പ്രകാശ് കലാകേന്ദ്രം, നടരാജ ആർട്സ്, നവകേരള ആർട്സ് എന്നീ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ കേരളപ്പിറവി ദിനത്തിൽ ലഹരിമുക്ത ശൃംഖല സംഘടിപ്പിച്ചു.നീണ്ടകര മറൈൻ എൻഫോഴ്സ്‌മെന്റ് ഫിഷറീസ് പൊലീസ് സ്റ്റേഷൻ എസ്.ഐ വിനു വിജയൻ ഉദ്ഘാടനം ചെയ്തു. നവകേരള ആർട്ട്സ് ക്ലബ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷനായി. ഹൈസ്കൂൾ സീനിയർ അദ്ധ്യാപിക ഷീല സ്വാഗതം പറഞ്ഞു. അദ്ധ്യാപിക ലോല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും നാട്ടുകാരും പങ്കെടുത്തു.
പ്രകാശ് കലാകേന്ദ്രത്തിന്റെ സഹകരണത്തടെ നടത്തിയ പരിപാടി എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ വി.ആർ.അജു ഉദ്ഘാടനം ചെയ്തു. പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് എച്ച്.രാജേഷ് അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപിക റീജ സ്വാഗതവും കലാകേന്ദ്രം ജനറൽ സെക്രട്ടറി മഹേഷ് നന്ദിയും പറഞ്ഞു.
നടരാജ ആർട്സിന്റെ സഹകരണത്തടെ നടന്ന പരിപാടി അഞ്ചാലുമൂട് എസ്.എച്ച്.ഒ സി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. നടരാജ ആർട്സ് പ്രസിഡന്റ് ഷാജി മോഹൻ അദ്ധ്യക്ഷനായി. നാടക പ്രവർത്തകൻ പി.ജെ.ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.പി വിഭാഗം സീനീയർ അദ്ധ്യാപിക ഗീത സ്വാഗതവും നടരാജ ആർട്ട്സ് സെക്രട്ടറി ടി.കെ.പ്രേംനാഥ് നന്ദിയും പറഞ്ഞു. സ്കൂളിന്റെ മുൻവശം നടന്ന പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ ഡി.സുകേശൻ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്.സുബാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ആർ.സിബില സ്വാഗതം പറഞ്ഞു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ എസ്.സന്തോഷ് നന്ദി പറഞ്ഞു.