കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ശാസ്ത്ര പ്രചാരകൻ ദിനേഷ്‌കുമാർ തെക്കുമ്പാട് പട്ടത്താനം ഗവ എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ ശാസ്ത്ര പരീക്ഷണ ക്ലാസ് അവതരിപ്പിച്ചു. രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ് വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകമുണർത്തി. ലഘു പരീക്ഷണങ്ങൾ, ഇംപ്രൊവൈസ്ഡ് എക്‌സ്‌പിരിമെന്റ്, ശാസ്ത്ര മാജിക് എന്നിവയുൾപ്പെട്ട ക്ലാസ് അശാസ്ത്രീയതയ്ക്കും അന്ധവിശ്വാസത്തിനും എതിരെ കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്താൻ സഹായിച്ചു. ഹെഡ് മാസ്റ്റർ വി.വിജയകുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ ചിറ്റയം രവികുമാർ, ബൈജു, ഷീല, പി.ടി.എ പ്രസിഡന്റ് ഷൈലാൽ, പി.ടി.എ അംഗങ്ങളായ ഡി.ബൈജു, ആബു വർഗീസ്, സ്റ്റാഫ് സെക്രട്ടറി ബി.നജു എന്നിവർ പങ്കെടുത്തു.