കരുനാഗപ്പള്ളി: ആർ.ശങ്കറിന്റെ 50-ം ചരമ വാർഷികം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ 7 ന് ആചരിക്കും. രാവിലെ 10 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രതിഭകളെ ആദരിക്കും. കാഷ് അവാർഡ് വിതരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ നിർവഹിക്കും. പി.കെ.ജയപ്രകാശ്, എൻ.അജയകുമാർ, ഐ.ഷിഹാബ്, അഡ്വ.സജുകുമാർ, കെ.ആർ.രാജേഷ്, കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, എസ്.സലിംകുമാർ, കെ.വിശ്വനാഥൻ, എ.അജിത് കുമാർ, ഡോ.സിന്ധു സത്യദാസ്, ടി.പി.മധു, പി.എസ്.ശ്രീകുമാർ, സിനിറാണി, എസ്.കെ.ശശി, ക്ലാപ്പന ഷിബു, കെ.രാജൻ, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദൻ, ടി.ഡി.ശരത് ചന്ദ്രൻ, കെ.ബി. ശ്രീകുമാർ, വി.എം.വിനോദ് കുമാർ, ശർമ്മ സോമരാജൻ, ആർ.രവി, നീലികുളം സിബു, അംബികാദേവി, മധുകുമാരി, എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറയും.