കൊല്ലം: സംസ്ഥാ​നത്തെ ക്രമ​സ​മാ​ധാന ത​കർച്ച​യ്ക്കും, പോലീസ് അതി​ക്ര​മ​ത്തിനും,യൂണി​വേ​ഴ്‌സി​റ്റി​ക​ളിലെ സ്വജ​ന​പ​ക്ഷ​പാ​ത​ത്തിന് എതിരെയും പി.പി.ഇ കിറ്റിലെ അഴിമതി അന്വേഷിക്കുക, മുൻ മന്ത്രി​മാർക്കെതി​രെ​യുള്ള ലൈംഗിക ആരോ​പ​ണ​ങ്ങ​ളിൽ നട​പടി സ്വീക​രി​ക്കുക എന്നീ ആവ​ശ്യ​ങ്ങൾ ഉന്ന​യിച്ചും വില​ക​യ​റ്റ​ത്തിൽ ഇട​പെ​ടാത്ത സർക്കാർ നട​പ​ടി​യിൽ പ്രതി​ഷേ​ധിച്ചും ഇന്ന് രാവിലെ 10ന് ജില്ലാ കോൺഗ്രസ് കമ്മി​റ്റി​യുടെ നേതൃ​ത്വ​ത്തിൽ കള​ക്‌ടറേറ്റിലേക്ക് പിണറായി ഭരണത്തിനെതിരെ മാർച്ച് നടത്തി പൗര വിചാ​രണ ചെയ്യുമെന്ന് ഡി.സി.സി പ്രസി​ഡന്റ് പി.രാജേ​ന്ദ്ര​പ്ര​സാദ് അറി​യി​ച്ചു. പ്രതി​ഷേധ മാർച്ച് കെ.പി.സി.സി വർക്കിംഗ് പ്രസി​ഡന്റ് കൊടി​ക്കു​ന്നിൽ സുരേഷ് എം.പി ഉദ്ഘാ​ടനം ചെയ്യും. മാർച്ച് ജില്ലാ പഞ്ചാ​യ​ത്തിന് മുന്നിൽ നിന്നാരം​ഭി​ക്കും.