cha
കേരള പരബ്രഹ്മപുരാണ പാരായണ കലാസംഘടനയുടെ ആഭിമുഖ്യത്തിൽ ചവറ പള്ളിയാടി മഹാഗണപതി ക്ഷേത്രത്തിൽ നടന്ന കുടുംബ ഐശ്വര്യ സമൂഹ ഭാഗവത പാരായണ യജ്ഞത്തിന് പ്രഭ അമൃത ചൈതന്യ ഭദ്രദീപം തെളിക്കുന്നു

കൊല്ലം: കേരള പരബ്രഹ്മപുരാണപാരായണകലാ സംഘടനയുടെ ആഭിമുഖ്യത്തിൽ ചവറ പള്ളിയാടി മഹാഗണപതി ക്ഷേത്രത്തിൽ നടന്ന കുടുംബ ഐശ്വര്യ സമൂഹഭാഗവത പാരായണ യജ്ഞത്തിന് അമൃതാനന്ദമായി മഠത്തിലെ പ്രഭ അമൃത ചൈതന്യ ഭദ്രദീപം തെളിച്ചു.

ക്ഷേത്രം ശാന്തി പ്രജിഷ് നാഥ് മഹാഗണപതിഹോമം നടത്തി. സപ്താഹ ആചാര്യൻ വി.വി.സുന്ദരം സ്വാമിയുടെ കാർമികത്വത്തിൽ 50 പൗരാണികർ ഒരുമിച്ചിരുന്ന് പാരായണം നടത്തിക്കൊണ്ടാണ് യജ്ഞം ആരംഭിച്ചത്. സംഘടനയുടെ പ്രസിഡന്റ് കലവറ സുഭാഷ് ചന്ദ്ര ബോസ്,​ ചവറ യൂണിറ്റ് പ്രസിഡന്റ് ചവറ ശശി, തേവലക്കര വിജയകുമാരി, ചവറശോഭ കുമാർ, സൂര്യകല, തങ്കച്ചി ലാലു, പ്രസൂദിക, ദിനേശ് ബാബു, ശ്യാമള എന്നിവർ നേതൃത്വംനല്കി.