
കൊല്ലം: റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്ന കീമാന്മാരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ കൊല്ലം പെർമെനന്റ് വേ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സി.പി.സുനിൽ കുമാറിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ ഡിവിഷണൽ സെക്രട്ടറി എസ്.ഗോപികൃഷ്ണ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വി.അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി പി.ടി.എബ്രഹാം, ബ്രാഞ്ച് പ്രസിഡന്റ് വി.കെ.രാജേഷ് എന്നിവർ സംസാരിച്ചു.