 
ചവറ: മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവർത്തനം തകരാറിലായ യുവതി ചികിത്സാസഹായം തേടുന്നു. ചവറ ശരവണഭവനത്തിൽ ശാന്തിനിയുടെ മകൾ വിഷ്ണുപ്രിയ(22)യാണ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. അതിനുവേണ്ട പണം കണ്ടെത്താൻ കഴിയാതെ വലയുകയാണ് നിർദ്ധനകുടുംബം.
വിഷ്ണുപ്രിയയയ്ക്ക് നാലുമാസം പ്രായമുള്ള മകനുണ്ട്. ഭർത്താവ് സുമേഷ് പ്രജാപത് നാലുമാസംമുമ്പ് അപകടത്തിൽ മരിച്ചു. പ്രസവത്തിനായി വിഷ്ണുപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ് അപകടമുണ്ടായത്. വിഷ്ണുപ്രിയയുടെ അച്ഛൻ ജയചന്ദ്രനും വർഷങ്ങൾക്കുമുമ്പ് മരിച്ചു.
വിഷ്ണുപ്രിയയുടെ തുടർചികിത്സയ്ക്ക് ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു കൺവീനറായി ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ചവറ ബ്രാഞ്ചിൽ വിഷ്ണുപ്രിയയുടെ അമ്മ എസ്.ശാന്തിനിയുടെ പേരിൽ 736802010005806 ആണ് അക്കൗണ്ട് നമ്പർ. ഐ.എഫ്.എസ് .സി കോഡ് UBIN 0573680. ഗൂഗിൾ പേ എസ്.ശ്യാംലാൽ നമ്പർ: 8714414599.