aliyamma-thomas-85

കൊട്ടാരക്കര: കിഴക്കേത്തെരുവ് അറപ്പുരയിൽ പരേതനായ കുരാക്കാരൻ എ.സി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര കിഴക്കേത്തെരുവ് പട്ടമല മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ജേക്കബ് തോമസ് (റിട്ട. പ്രൊഫസർ, ഗ്രീഗോറിയോസ് കോളേജ്, കൊട്ടാരക്കര, പ്രൊഫ. മാർത്തോമ്മ കോളേജ് ആയൂർ), മറിയാമ്മ തോമസ്, പരേതനായ കുര്യൻ തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ജീന ജോൺ (റിട്ട. പ്രിൻസിപ്പൽ, അഗ്രിക്കൾച്ചർ ഓഫീസർ, കൊല്ലം), പരേതനായ ബേബി ജോൺ (എൽ.ഐ.സി മാനേജർ), ജയ സൂസൻ മാണി (സി.എസ്.ഐ സ്കൂൾ, ഫോർട്ട്, തിരുവനന്തപുരം).