കൊട്ടാരക്കര: വൊക്കേഷണൽ എക്സ്പോയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്ര-വീഡിയോ പ്രദർശനം ശ്രദ്ധേയമായി. പ്രഷർ, ഷുഗൾ, കൊളസ്ട്രോൾ തുടങ്ങിയയുടെ സൗജന്യ പരിശോധനയും നടന്നു. ലഹരിക്കെതിരെയുള്ള സെൽഫി ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എ.ഷാജു നിർവഹിച്ചു. ചിത്ര പ്രദർശനം അസി. ഡയറക്ടർ ഒ.എസ്.ചിത്ര നിർവഹിച്ചു. ജില്ലാ കോ ഓഡിനേറ്റർ എ.എസ്.ആനന്ദ്, കൺവീനർ പി.എ.സജിമോൻ എന്നിവർ നേതൃത്വം നൽകി.