photo

കൊട്ടാരക്കര: നനഞ്ഞ് കുഴഞ്ഞ കളിമണ്ണിൽ മനസിനിണങ്ങിയ രൂപങ്ങളൊരുക്കാനായിരുന്നു നിയോഗം. ഭാരം ചുമക്കുന്ന തൊഴിലാളിയും കർഷകനും ആനയും മറ്റ് കാട്ടുമൃഗങ്ങളുമടക്കം നിമിഷ നേരംകൊണ്ട് കളിമൺ ശില്പങ്ങളായി രൂപമെടുക്കുന്നത് വിസ്മയത്തോടെയാണ് കാഴ്ചക്കാർ കണ്ണുകൂർപ്പിച്ച് കണ്ടത്. പക്വതയുള്ള ശില്പിയുടെ കരവിരുതിന്റെ തനത് ഭംഗി പലതിലും പ്രകടമായി. ക്ളേ മോഡലിംഗാണ് ഐറ്റമെങ്കിലും പതിവ് മത്സരത്തിനും അപ്പുറം കളിമണ്ണിൽ ശില്പ ചാരുതയൊരുക്കുകയായിരുന്നു വിദ്യാർത്ഥികൾ. കുട്ടികളിലെ കലാഭിരുചി പ്രകടമാക്കുന്ന ഇനമായി കളിമൺ ശില്പങ്ങൾ മാറ്റുരച്ചു.