kadaykkal-
ഉദ്ഘാടനത്തിന് സജ്ജമാകുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ ഐ. സി യു

 ആരോഗ്യമന്ത്രി 7ന് ഉദ്ഘാടനം ചെയ്യും

കടയ്ക്കൽ: ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ പീഡിയാട്രിക് ഐ.സി. യുവിന്റെ നിർമ്മാണം പൂർത്തിയായി. 7ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ആരോഗ്യ മന്ത്രി വീണാജോർജ്ജ് ഐ.സി.യു ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ സ്വാഗതം പറയും. ആറ് കിടക്കകളോടുകൂടിയ ഐ.സി.യുവിന്റെ നിർമ്മാണം കൊല്ലം നാഷണൽ ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ വാപ് കോസ് ഏജൻസിയാണ് പൂർത്തിയാക്കിയത്.

ജില്ലയിലെ മലയോര പ്രദേശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലേയും തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിലേയും സാധാരണക്കാരായ ആയിരങ്ങളുടെ ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 രൂപ അനുവദിക്കുകയും അത് അനുസരിച്ച്

പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതുകൂടാതെ 96 ലക്ഷം രൂപ ചെലവഴിച്ച് ലേബർ റൂം, മെറ്റേണിറ്റി ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

നാല് ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെയാണ് ഈ ആരോഗ്യ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്.