1-

കൊല്ലം: ഡെങ്കിപ്പനി ബാധിത തുരുത്തുകളായ ശക്തികുളങ്ങര സെന്റ് ജോർജ്, സെന്റ് തോമസ് എന്നിവിടങ്ങളിൽ പെരുമൺ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനം നടത്തി. കൊതുക് ​ഉറവിട നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ ടീമിനൊപ്പം യൂണി​റ്റ് അംഗങ്ങൾ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് അജൈവ മാലിന്യ ശേഖരണവും ബോധവത്കരണവും നടത്തി. ശേഖരിച്ച അജൈവ മാലിന്യം കോർപ്പറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ ഏ​റ്റു വാങ്ങി. സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ യും പെരുമൺ കോളേജ് എൻ.എസ്.എസ് യൂണി​റ്റ് ഉപദേശക സമിതി അംഗവുമായ ഡി.ശ്രീകുമാർ, പ്രോഗ്രാം ഓഫീസർമാരായ രതീഷ്, വരുൺ, വെക്ടർ കൺട്രോൾ ഉദ്യോഗസ്ഥനായ രഘുനാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ എന്നിവർ നേതൃത്വം നൽകി.