കൊല്ലം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറുടെ 50-ാം ചരമവാർഷിക ദിനമായ 7ന് ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കും. 7ന് രാവിലെ 9ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കറുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കൽ. 10ന് കൊല്ലം പ്രസ്‌ക്ലബിൽ അനുസ്മരണ സമ്മേളനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സംഘം കേന്ദ്രസമിതി ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യാനുസ്മരണ പ്രഭാഷണം നടത്തും ആർ.ശങ്കറുടെ ജന്മ ഗ്രാമത്തിലേക്കുള്ള ജാഥ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യും. സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഓടനാവട്ടം എം.ഹരീന്ദ്രൻ, ജന. സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാവിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഉമാദേവി എന്നിവർ നേതൃത്വം നൽകും.